
ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടിയിട്ടില്ല. ഏറ്റവും പ്രധാന മാറ്റം ശുഭ്മാന്‍ ഗില്ലിന്റെ ഉപനായകനായുള്ള പ്രമോഷനാണ്. നേരത്തെ രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച ഹര്‍ദിക് പാണ്ഡ്യ ടീമിലുണ്ടായിട്ടും വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കി. സഞ്ജുവിന് പകരം രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന
പരിഗണനയില്‍ കൂടിയാണ് ലോകേഷ് രാഹുല്‍ ഇലവനില്‍ ഇടംപിടിച്ചത്. പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ഷമി തിരിച്ചെത്തി. ബുംറ പരിക്കില്‍ നിന്ന് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ഹര്‍ഷിത് റാണെയെ പകരക്കാരനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.