ത​െൻറ ട്വിറ്റർ ഹാൻഡിലിൽക്കൂടി ചിന്തകളെ ഉണർത്തുന്നതും രസകരവുമായ വീഡിയോകൾ പങ്കുവയ്​ക്കുന്ന ആളാണ്​ മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇപ്പൊ അദ്ദേഹം ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​ ഭിന്നശേഷിക്കാർക്ക്​ ഏറെ ഉപകാരപ്രദമായൊരു വീൽചെയറി​െൻറ വീഡിയോയാണ്​. ഈ വീഡിയോ എത്ര പഴയതാ​െണന്ന് തനിക്ക് അറിയില്ലെന്നും, ഭിന്നശേഷിക്കാർക്ക്​ ഏറെ ഉപകാപ്രദമായിരിക്കും ഇതെന്നും അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട്​ കുറിച്ചു.

. ആവശ്യമുള്ളപ്പോൾ വീൽചെയർ ആയും വാഹനമായും ഉപയോഗിക്കാവുന്നഒരു വീൽ ചെയറിന്റെ 1മിനിറ്റ് 32 സെക്കൻഡ് ഉള്ള ഒരു വീഡിയോ ആണത്. ഈ വീഡിയോയുടെ തുടക്കത്തിൽ ഒരാൾ ത​െൻറ വീൽചെയറിൽ ഒരു തരം യന്ത്രം ഘടിപ്പിക്കുന്നത് കാണാം മുൻഭാഗം എളുപ്പത്തിൽ വീൽചെയറിൽ നിന്ന് വേർപെടുത്താം. ‘ഈ വീഡിയോയ്ക്ക് എത്ര പഴക്കമുണ്ട് എ​ന്നോ ഇതെവിടെയാണെന്നോ ഇത് ആരാണെന്നോ ഉറപ്പില്ല. എന്നാൽ ഇത് ശരിക്കും പുതുമയുള്ള ഒരു കണ്ടുപിടിത്തമാണ്​. ഭിന്നശേഷിക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിനുള്ള ഒരു മാർഗം എന്ന നിലയിൽ തീർച്ചയായും പിന്തുണ അർഹിക്കുന്നു. ഞാനിവരെ സഹായിക്കാൻ തയ്യാറാണ്​’-ആനന്ദ് മഹീന്ദ്ര എഴുതി.

ഈ കണ്ടുപിടിത്തത്തിന്റെ വീഡിയോക്ക് നെറ്റിസൺസ്​ വലിയ പിന്തുണയാണ്​ നൽകിയത്​. ‘ഇത്തരം വീൽചെയറുകൾ വലിയ രീതിയിൽ നിർമിക്കാൻ തുടങ്ങണം.പണമടയ്ക്കാൻ കഴിയുന്ന എല്ലാവരും ഒരെണ്ണം വാങ്ങി ആവശ്യക്കാർക്ക് സ്പോൺസർ ചെയ്യണം’-ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.

Leave a Reply

Your email address will not be published. Required fields are marked *