കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ എഡ്യൂ കെയർ2024-25 ൻ്റെ ഭാഗമായി എസ്എസ്എൽസി ഫോട്ടോ ഫിനിഷ് പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി കോഡിനേറ്റർ ടി. സലിം വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകി.പിടിഎ പ്രസിഡണ്ട് കെ.പി ഫൈസൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം പി.കെ ഷാജി മാസ്റ്റർ സ്വാഗതവും കൺവീനർ നിതിൻ ആർ നന്ദിയും പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡണ്ട് പി.സിദ്ധാർത്ഥൻ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *