അപ്ലൈഡ് പ്രൊബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, ആൻഡ് സ്റ്റോക്കാസ്റ്റിക് പ്രോസസ്സസ് (ഐ.സി .എ പി എസ് എസ് പി 2025 ) അന്താരാഷ്ട്ര സമ്മേളനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കട്ടിലെ
ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രൊബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക് പ്രോസസ്സസ് എന്നിവയിലെ ഏറ്റവും പുതിയ വളർച്ചകൾ ചർച്ച ചെയ്യുന്നതിനായി ഗവേഷകർ, അക്കാദമിക് വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവരെ ഐ.സി .എ പി എസ് എസ് പി 2025 ഒരുമിപ്പിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ എമെറിറ്റസ് പ്രൊഫസർ പ്രൊഫ. എ. കൃഷ്ണമൂർത്തി മുഖ്യാതിഥിയായി. ഐഐടി കാൺപൂരിലെ പ്രൊഫ. ദേബാസിസ് കുണ്ടു, ഐഐടി ഡൽഹിയിലെ പ്രൊഫ. എസ്. ധർമ്മരാജ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. എൻഐടിസി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. മഹേഷ് കുമാർ, ഐ.സി .എ പി എസ് എസ് പി 2025 കൺവീനർമാരായ ഡോ. സുനിൽ ജേക്കബ് ജോൺ, ഡോ. ലിനീഷ് എം.സി. എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ , നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സമ്മേളനം നടന്നത്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പതിനഞ്ച് അതിഥി പ്രഭാഷകരുടെ സെഷനുകൾ സമ്മേളനത്തിൽ ഉണ്ടായിരുന്നു, കൂടാതെ അറുപതിലധികം സാങ്കേതിക പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *