
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെന്റ് ചെയ്തു. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. പരാതിക്ക് പിന്നാലെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസിനു കൈമാറി.
