കുന്നമംഗലം പഞ്ചായത്ത്‌ ഓഫീസ് നവീകരണത്തിന്റെ പേരിൽ ധൂർത്തിനെതിരെ മുസ്ലിംലീഗ് പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ നവീകരണത്തിന്റെ മറവിൽ ലക്ഷങ്ങൾ വിലയുള്ള മാർബിൾ പൊളിച്ചു മാറ്റുകയും, കേടു പാടുകളൊന്നുമില്ലാത്ത വാതിലുകൾ അഴിച്ചു മാറ്റുകയും, ഉൾപ്പെടെയുള്ള പ്രവർത്തികൾ നടക്കുന്നത് അഴിമതിയും ധൂർത്തും മുന്നിൽ കണ്ടാണ്. പൊതുജനങ്ങളുടെ നികുതി പണം എടുത്താണ് ഇത്തരത്തിൽ ധൂർത്ത് നടത്തുന്നത്. പഞ്ചായത്ത്‌ റോഡുകളും സ്ട്രീറ്റ് ലൈറ്റും നന്നാക്കതെ യുഡിഎഫ്ന്റെ കാലത്ത് ഉണ്ടാക്കിയ ഓരോ സ്ഥാപനവും പൊളിച്ചുനന്നാക്കുന്ന പ്രവൃത്തിയാണ് കൊട്ടിയാഘോഷിച്ചു വികസനമായി ചിത്രീകരിക്കുന്നത്.പ്രതിഷേധത്തിന് പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി എം ബാബുമോൻ നേതൃതം നൽകി.സി അബ്ദുൽ ഗഫൂർ മെമ്പർമാരായ കെ കെ സി നൗഷാദ്, പി കൗലത്ത്, ഫാത്തിമ ജെസ്‌ലി, യു സി ബുഷ്‌റ, സമീറ അരീപ്പുറം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *