അമിതമായി ഹോണ്‍ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യ പ്രശ്‌നങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കൊച്ചി നഗരത്തില്‍ നാളെ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്കെതരെ കര്‍ശന നടപടി, .നാളെ ഹോൺ വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി നഗരപരിധിയില്‍ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോടതികള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *