സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ച് 64,360 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 8,045 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,777 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 64,200 രൂപയായിരുന്നു. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി 20നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 64,560 രൂപയായിരുന്നു.സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 108 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 108,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 107.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,900 രൂപയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *