ലഖ്‌നൗ: മഹാ കുംഭമേളക്ക് പോകുന്നതിനിടെ മുസ്‌ലിംകള്‍ ആക്രമിച്ചെന്ന ആരോപണവുമായി ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി. എന്നാല്‍, ആരോപണം തള്ളിയ ഉത്തര്‍ പ്രദേശ് പൊലീസ് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നാസിയ ഇലാഹി വീഡിയോ പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ഡല്‍ഹിയിലെ യോഗം കഴിഞ്ഞാണ്? മഹാ കുംഭമേളക്ക്? വരുന്നത്?. യൂട്യൂബര്‍ പ്രിയ ചതുര്‍വേദിയും കൂടെയുണ്ടായിരുന്നു. എറ്റയില്‍ എത്തിയപ്പോള്‍ ഏതാനും പേര്‍ പിന്തുടരാന്‍ തുടങ്ങി. ഇവര്‍ ത?െന്റ കാറില്‍ ഇടിച്ചതോടെ വലിയ അപകടം സംഭവിച്ചു. പ്രിയക്ക്? ഗുരുതര പരിക്കേറ്റതും ആശുപത്രിയില്‍ പ്രവേശിച്ചതായും നാസിയ പറഞ്ഞു.

എന്നാല്‍, കാണ്‍പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറി?െന്റ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് മനസ്സിലായി. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും പൊലീസ് നാസിയയോട് ആവശ്യപ്പെട്ടു. ഇവര്‍ക്ക് പൊലീസ് മറ്റൊരു വാഹനം ഏര്‍പ്പാടാക്കി നല്‍കിയെന്നും ഇവര്‍ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതരായി എത്തിയെന്നും കാണ്‍പൂര്‍ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *