വര്‍ണങ്ങളുടെയും നിറങ്ങളുടെയും ആഘോഷമാണ് ഹോളി. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് പ്രധാനമായും ഹോളി എന്നാണ് അറിയപ്പെടുന്നത്. രണ്ട് ദിവസങ്ങളിലായി ഹോളി ആഘോഷിക്കുന്നു. ചോട്ടി ഹോളി, രംഗ്വാലി ഹോളി. ഹോളിയുടെ ആദ്യ ദിവസം വൈകുന്നേരം ആളുകള്‍ ഹോളിക ദഹന്‍ എന്ന പേരില്‍ ആഘോഷിക്കുന്നു.
മധുരപലഹാരങ്ങളും പൂക്കളും സമ്മാനവുമെല്ലാം ഹോളിയുടെ ഭാഗമാണ്. ജനങ്ങള്‍ ഒത്തുകൂടി തെരുവുകളെ വര്‍ണ്ണമയമാക്കുന്ന ഹോളി ഉത്സവത്തില്‍ സ്വയംമറന്ന് ആനന്ദിക്കാനുളള അവസരം ലഭിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കര്‍ഷകരുടെ ആഘോഷമായിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗത്ത് വിവിധ രീതിയിലാണ് ഹോളി ആഘോഷിക്കുന്നത്. ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചും പാട്ടുകള്‍ പാടിയും നൃത്തം ചെയ്തുമാണ് ആഘോഷം.