ജലദിനത്തിൽ ജലത്തെ ഉദ്ധരിച്ച് കവിതയുമായി കൊച്ചു മിടുക്കി.കോഴിക്കോട് കുന്ദമംഗലം എം എൽ എ റോഡിൽ ഫതൂം വീട്ടിൽ ഷെദാമൻസൂർ എന്നഏഴാം ക്ലാസുകാരിയയാണ് ജലദിനത്തിൽ തന്റെ സഹോദരി റിയാ മൻസൂറ്റന് ഒരു കവിത തയ്യാക്കി കൊടുത്തത്..മദീനയിൽ ജോലി ചെയ്യുന്ന മന്സൂറിന്റെയും അധ്യാപികയായ ജെലീസയുടെയും മകളാണ് ഷെദ .
പ്രധാനമായും കവിതയിൽ ജലം പാഴാക്കുന്നതിനെ കുറിച്ചും സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചെല്ലാം പ്രതിപാദിക്കുന്നുണ്ട്.ഓരോ തുള്ളിയും ജീവശ്വാസമേകും നാളെ നമുക്ക് നിലനിൽപ്പാൻ, ഓവ് ചാലിൽ പാഴാക്കാനല്ലെയോ മനുഷ്യ സ്വീകരിക്കു കൈകുമ്പിളിൽ ഓരോ ശ്വാസവും എന്ന അർത്ഥം വരുന്ന മനോഹരമായ വരികൾ ആണ് കവിതയിൽ ഉള്ളത്.

ദയാപുരം റസിഡൻസി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷെദമൻസൂർ. ഇതിന് മുൻപ് ഷെദ മനുഷ്യൻ ചെയ്യുന്ന കൊലയെ കുറിച്ച് ഒരു കവിത രചിച്ചിരുന്നു.സഹോദരി റിയയും കവിതരചനയിൽ പ്രാഗൽഭ്യം തെളിയിച്ച കൊച്ചു മിടുക്കിയാണ്

Leave a Reply

Your email address will not be published. Required fields are marked *