കത്തിയെരിയുന്ന വേനലിന് ആശ്വാസമായി എത്തിയ വേനൽമഴയിൽ നേന്ത്രവാഴ കൃഷി നശിച്ചു.നെന്മേനി പഞ്ചായത്തിലെ അരിമാനി ചിറ്റൂര്‍കുന്ന്, നമ്പികൊല്ലി, നമ്പ്യാര്‍കുന്ന് നര്‍മാട് പ്രദേശങ്ങളിലാണ് കൃഷി നാശം ഉണ്ടായത്. ശക്തമായ വേനല്‍ മഴക്കൊപ്പം വീശിയടിച്ച കാറ്റിലാണ് നേന്ത്രവാഴ കൃഷി നശിച്ചത്. ചിറ്റൂര്‍കുന്ന് പ്രദേശത്ത് ഗോത്രകര്‍ഷകനായ മാച്ചി പങ്കിന് നടത്തുന്ന നേന്ത്രവാഴ കൃഷിയാണ് ഒടിഞ്ഞുവീണും കടപുഴകിയും വീണത്. നമ്പ്യാര്‍കുന്ന് നര്‍മാട് ഷണ്‍മുഖന്‍, ബാബുരാജ്, പ്രഭാകരന്‍, സുനില്‍കുമാര്‍ എന്നിവര്‍ കൃഷി ചെയ്ത വാഴകളാണ് നശിച്ചത്. ഇവര്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ നാലായിരത്തി ഇരുനൂറ് വാഴയില്‍ ഇരുനൂറ് വാഴകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതുവഴി കര്‍ഷകര്‍ക്ക് ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *