നാടിന്റെ നട്ടെല്ലായ യുവസമൂഹത്തെ തളർത്താനാണ് ലഹരിമരുന്നു ലോബി ശ്രമിക്കുന്നതെന്നും എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ ഈ തിന്മയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ എന്റെ ഗോൾ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ‘ലഹരിക്കെതിരെ എന്റെ ഗോൾ’ പരിപാടി സംഘടിപ്പിക്കും. വിവിധ കായിക ഇനങ്ങളിൽ സമ്മർ ക്യാംപ് നടത്തും. ജീവിതത്തിൽ നമ്മൾ ഒരു സുഹൃത്തിനെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക, സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്നതാവണം ഈ ഗോളിലൂടെ നാം ഓരോരുത്തരും ലക്ഷ്യം വെയ്ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവിരുദ്ധ ക്യാംപയിന്റെ ഭാഗമായി യാത്ര സംഘടിപ്പിക്കും. ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കടന്ന് പോകുന്ന യാത്രയിൽ ജനപ്രതിനിധികളും കായിക താരങ്ങളും അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *