പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിധിപ്രസ്താവത്തിലെ കൂടുതല്‍ വിചിത്ര പരാമര്‍ശങ്ങള്‍ പുറത്ത്.ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവ്.പശുവിനെ കശാപ്പ് ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ടാണ് ജഡ്ജിയുടെ പരാമർശം.പശുവിന്റെ പാലില്‍ നിന്നുമുണ്ടാക്കുന്ന നെയ്യ് പൂജകളില്‍ ഉപയോഗിക്കുന്നത് അവയ്ക്ക് സൂര്യരശ്മികള്‍ക്ക് പ്രത്യേക ശക്തി പകരാന്‍ വേണ്ടിയാണെന്നാണ് അടുത്ത നിരീക്ഷണം. ഈ സൂര്യരശ്മികളാണ് മഴയ്ക്ക് കാരണമാകുന്നത് എന്നതുകൂടി പശുവിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്നും ഇതില്‍ പറയുന്നുണ്ട്.പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യത്തിന് മാരകരോഗങ്ങള്‍ മാറ്റാനുള്ള ശക്തിയുണ്ടെന്നും വിധിയിലുണ്ട്.
പശുവിന്റെ നെയ്യ്, ചാണകം, പാൽ, മൂത്രം, തൈര് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചഗവ്യം നിരവധി മാറാ രോഗങ്ങൾക്കുള്ള മരുന്നാണെന്നും ജഡ്ജി നിരീക്ഷിച്ചു. ഒരു പശുവിന്റെ ജീവിതകാലത്തിൽ 400 മനുഷ്യർക്കുള്ള പാൽ ഉൽപാദിപ്പിക്കുന്നു. എന്നാൽ, 80 പേർക്കുള്ള ഇറച്ചി മാത്രമാണ് പശുവിൽ നിന്ന് ലഭിക്കുകയെന്നും ദയാനന്ദ സരസ്വതിയെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
ഒരു പശുവിനെയോ കാളയെയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. പശുവിന്റെ നിലനിൽപ്പ് ഇന്ത്യൻ സംസ്‌കാരത്തിന് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
