മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ എൻഡിപിഎസ് ആക്ട് 27, 29/1, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.നടനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തപരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അടുത്തദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് രക്തപരിശോധനയിൽ വ്യക്തമാകും.
ചോദ്യം ചെയ്യലിൽ, മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ സമ്മതിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസെടുത്ത് തുടർനടപടികളിലേക്ക് നീങ്ങാൻ പൊലീസ് തീരുമാനിച്ചത്. കേസ് തെളിയിക്കപ്പെട്ടാൽ, കുറ്റം ചെയ്തതിന് സമാനമായ ശിക്ഷ തന്നെ ലഭിക്കുമെന്ന വ്യവസ്ഥ 29/1 വകുപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *