കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 60 വയസിന് മുകളിലുള്ളവർക്കും,45 വയസുമുതൽ 59 വയസ്സ് വരെ ഉള്ള മാരക രോഗമുള്ളവർക്കുമായി കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നു.മാർച്ച് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ക്യാമ്പ് നടത്തുന്നത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവുമായി ചേർന്ന് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഒരു വാർഡിൽ നിന്നും 50 വീതം ആളുകൾ അടക്കം ഏതാണ്ട് 1350 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുക്കുന്നു.ഇതിന്റെ ഭാഗമായി രജിസ്ട്രേഷൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്.
വാക്സിൻ എടുക്കാനായി എത്തുമ്പോൾ ആധാർ കാർഡ് മൊബൈൽ ഫോൺ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ പി എം നവാസും അറിയിച്ചു