രാജ്യത്ത് കോവിഡ്​ മൂന്നാംതരംഗത്തിന്​ സാധ്യതയില്ലെന്ന് ആരോഗ്യവിദഗ്ധർ. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങള്‍ വീണ്ടും രാജ്യത്ത് പടര്‍ന്ന് പിടിച്ചാല്‍ മാത്രമേ 3-ാം തരംഗത്തിന് ഇനി സാധ്യതയുള്ളുവെന്ന് കാണ്‍പൂര്‍ ഐ ഐ ടി പ്രഫസറായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു

കേരളത്തിലെ രോഗികളുടെ എണ്ണം കൂടി കുറയുന്നതോടെ രാജ്യത്തെ കോവിഡ്​ സാഹചര്യം കൂടുതൽ മെച്ചപ്പെടുമെന്ന്​ അദ്ദേഹം പറഞ്ഞു. ഏപ്രിൽ-മെയ്​ മാസങ്ങളിൽ 20 ശതമാനത്തിന്​ മുകളിലായിരുന്ന ടി.പി.ആർ ഇപ്പോൾ 2.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്​. ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശം അനുസരിച്ച്​ ഒരു നിശ്​ചിത കാലയളവിൽ ടി.പി.ആർ അഞ്ച്​ ശതമാനത്തിന്​ താഴെയാണെങ്കിൽ രോഗബാധ കുറഞ്ഞതായി കണക്കാക്കാം.

Leave a Reply

Your email address will not be published. Required fields are marked *