എലത്തൂര് സീറ്റ് എന്‍സികെയ്ക്ക് വിട്ടുകൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ പൊട്ടിത്തെറികള്‍ക്ക് ശമനം.എലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിക്ക് പിന്തുണയുമായി മണ്ഡലം ഭാരവാഹി യോഗത്തില്‍ എം കെ രാഘവന്‍. മണ്ഡലത്തിലെ പ്രശ്‍നങ്ങളെ അടഞ്ഞ അധ്യായമെന്നാണ് എം കെ രാഘവന്‍ വിശേഷിപ്പിച്ചത്.സീറ്റ് ഇത്തവണ എന്‍സികെയ്ക്ക് നല്‍കാനാണ് യുഡിഎഫ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം മുന്നണി കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് രാഘവന്‍ അനുനയമെന്നോണം വേദിയിലെത്തിയത്.

വികാരപ്രകടനങ്ങളെല്ലാം അവസാനിച്ചു. ഇനി ജയമാണ് വേണ്ടത്. സുല്‍ഫിക്കര്‍ മയൂരിയെ ജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും രാഘവന്‍ പറഞ്ഞു.

നേരത്തെ, മയൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് മണ്ഡലം ഭാരവാഹികള്‍ രാജിവെച്ചിരുന്നു. അവസാനനിമിഷം പ്രാദേശിക വികാരം വിജയം കാണിമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. എലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന ആവശ്യമാണ് ഇവര്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *