മലപ്പുറം: നിലമ്പൂരിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഉപതിരഞ്ഞെടുപ്പിൽ എല്ലാ കോൺഗ്രസ് നേതാക്കളും പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറുമായുളള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

നിലമ്പൂരിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്. ഇന്ന് മുതൽ നിലമ്പൂരിൽ സജീവമാകും. എല്ലാ നേതാക്കളും നിലമ്പൂരിലെത്തി പ്രവർത്തിക്കും. പി വി അൻവറിനെ കൂടി ഒരുമിപ്പിച്ച് നിർത്തി പ്രവർത്തിക്കണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കമുളളവരുടെ ആഗ്രഹവും അതുതന്നെയാണ്. ഇടതുപക്ഷ മുന്നണിക്കെതിരെ പ്രവർത്തിക്കുന്ന എല്ലാ ശക്തികളെയും ഒരുമിപ്പിച്ച് നിർത്തുകയെന്നതാണ് യുഡിഎഫിനെ സമീപനം’- രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *