ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു.നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്ല് അവതരിപ്പിച്ച് സ്റ്റാലിൻ പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് നീറ്റിനെ എതിർത്ത് ബിൽ ഒരു സംസ്ഥാനം പാസാക്കുന്നത്. പ്ലസ് ടു മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഈ ആവശ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയും പിന്തുണയ്ക്കുന്നുണ്ട്.

കഴിഞ്ഞദിവസം നീറ്റ് പരീക്ഷ പേടിയെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. ഇക്കാരണത്താലാണ് ബില്‍ വേഗത്തിലാക്കാന്‍ തമിഴ്‌നാടിനെ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *