സംസ്ഥാന തലത്തിൽ തുടങ്ങിയ ദിവ്യാൻഗ് ചൈൽഡ് വുമൺ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ വീട്ടിൽ കിടപ്പിലായ പാവപ്പെട്ട ഭിന്നശേഷി കുട്ടികൾക്ക് സ്വയം തൊഴിൽ പര്യാപ്തത കൈക്കിവരിക്കാൻ നിലവിൽ വന്ന പദ്ധതിയാണ് കൈത്താങ്ങ്. ഇതിന്റെ ഭാഗമായി ഭിന്ന ശേഷി കുട്ടികൾ കച്ചവടക്കാരായുള്ള കൈത്താങ്ങ് വിപണ സ്റ്റാൾ കുന്ദമംഗലം മുറിയനാൽ എം ആർ ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു.രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ നാല് കുട്ടികൾ രണ്ട് ഷിഫ്റ്റായിട്ടാണ് സ്റ്റാളിൽ ജോലി ചെയ്യുന്നത്. കുട്ടികളുടെ മാതാക്കൾ ഉണ്ടാക്കുന്ന അച്ചാറുകൾ,നെയ്യപ്പം, ഉണ്ണിയപ്പം തുടങ്ങിയ ഉൽപ്പന്നങ്ങളാണ് സ്റ്റാളിൽ മുഖ്യമായും വില്പന നടത്തുന്നത്. ഈ പദ്ധതിയിലൂടെ കിട്ടുന്ന പണം കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ചിലവഴിക്കാൻ ആണ് ബന്ധപ്പെട്ടവരുടെ തീരുമാനം.

മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ മുൻകയ്യെടുത്ത് തുടങ്ങിയ കൈത്താങ്ങ് എന്ന പ്രൊജക്റ്റ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആണ് തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രിമാർക്കും, സർക്കാർ ഏജൻസികൾക്കും പ്രൊജക്റ്റ് റിപ്പോർട്ട് അയച്ചിട്ടുണ്ട്. കുന്ദമംഗലം പഞ്ചായത്തി നോടും ഇതിന്റെ നടത്തിപ്പിനായി സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ റെയിൽവേയിലും ബീച്ചിലും സ്റ്റാൾ ഇടാൻ അനുമതി ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *