
പെൻഷൻ മസ്റ്ററിങ്ങിൻ്റെ പേരിൽ കിടപ്പുരോഗികളെ ദുരിതത്തിലാക്കരുതെന്ന് സദയം ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങ് വീട്ടിലെത്തി അക്ഷയ ജീവനക്കാർ നിർവഹിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിരന്തരം ആവശ്യപ്പെട്ടിട്ടും വരാത്ത സാഹചര്യത്തിൽ കിടപ്പുരോഗികളെ പ്രയാസപ്പെട്ട് അക്ഷയയിലെത്തിച്ച് മസ്റ്ററിങ്ങ് നടത്തിക്കുകയാണ് ബന്ധുക്കൾ. ദുരിതം പരിഹരിക്കാൻ സർക്കാരും പഞ്ചായത്തും പ്രത്യേകം നടപടി സ്വീകരിക്കണമെന്ന് സദയം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കുന്ദമംഗലം പ്രസ് ക്ലബ്ബ് വൈ. പ്രസിഡണ്ട് സർവ്വദമനൻ കുന്ദമംഗലം ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.കെ. ഉദയകുമാർ, കെ. രൂപേഷ് പ്രസംഗിച്ചു.
ഭാരവാഹികളായി എം.കെ. രമേഷ്കുമാർ (ചെയർമാൻ), എം. പ്രമീള നായർ (രക്ഷാധികാരി), സർവ്വദമനൻ കുന്ദമംഗലം (വർക്കിംഗ് ചെയർമാൻ), എം.കെ. ഉദയകുമാർ (ജന. സെക്ര), പി. തങ്കമണി, കെ. രൂപേഷ് (ജോ. സെക്രട്ടറിമാർ), പി. ശിവപ്രസാദ് (ജന. കൺവീനർ), എം. സുധിൻരാജ് (കൺവീനർ), പി. ജിതേഷ്, പി.കെ. സന്ദീപ് (ജോ. കൺവീനർമാർ), എ.എം. സീനാഭായ് (ട്രഷറർ) ,വി.പി. സുരേഷ് കുമാർ, തുളസിദാസ്, എം.കെ. സത്യൻ, രഹ്‌ന, എം.വി കുഞ്ഞിക്കാമു (എക്സ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
