നിലമ്പൂര്‍: പഠന മികവിന്റെ പേരില്‍ മാത്രം കുട്ടികളെ വിലയിരുത്താതെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തുന്ന വിദ്യാഭ്യാസ രീതി വേണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. നിലമ്പൂര്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും പ്രസംഗ ശില്‍പശാലയും ചുങ്കത്തറ എം.ടി.എച്ച്.എസ്.എസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
നന്നായി പഠിക്കാത്തവരെല്ലാം മേശക്കാരാണെന്ന വിലയിരുത്തല്‍ ശരിയായ രീതിയല്ല. പലതരത്തിലുള്ള കഴിവുകളുള്ളവരാണ് കുട്ടികള്‍. അത് കണ്ടെത്തി അവരെ ആ വഴിയിലൂടെ വളര്‍ത്താന്‍ കഴിയുന്നതാണ് വിദ്യാഭ്യാസ രീതിയുടെ വിജയമെന്നും ഷൗക്കത്ത് വ്യക്തമാക്കി. നിലമ്പൂര്‍ എ.ഇ.ഒ ജേക്കബ് സത്യന്‍ ആധ്യക്ഷം വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ബാബു വര്‍ഗീസ്, ജയന്‍ ആന്റണി, പി.ടി.എ പ്രസിഡന്റ് ക്യാപ്റ്റന്‍ ഉണ്ണികൃഷ്ണന്‍, ലോക്കല്‍ മാനേജര്‍ റവ. ഫാ. ജിനു ഈപ്പന്‍ കുര്യന്‍, എം.ടി.എ പ്രസിഡന്റ് രുഗ്മിണി, പ്രിന്‍സിപ്പല്‍ ഉമ്മന്‍ മാത്യു, ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഷൈനി ജോസഫ്, സബ് ജില്ലാ കോ ാേര്‍ഡിനേറ്റര്‍ ഫൂലന്‍ദേവി, നീന മേരി പ്രസംഗിച്ചു. പ്രസംഗ ശില്‍പശാലക്ക് ആന്‍ മരിയ അജിന്‍, ബീന ബാബു, പി.ടി സജിമോന്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *