ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. കൂടരഞ്ഞി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ ശ്രീലക്ഷ്മി മധു, ക്രിസ്റ്റീന നെല്‍സണ്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊടിയത്തൂര്‍ പിടിഎം സ്‌കൂളിലെ ജെനിന്‍ അബ്ദുല്‍ നസിര്‍, മുഹമ്മദ് സിയാന്‍ ടീം രണ്ടാം സ്ഥാനം നേടി.

മത്സരം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു. അവളിടം ക്ലബ് ഭാരവാഹി അര്‍ച്ചന രാജ് അധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റര്‍ ബോബി മാസ്റ്റര്‍, അധ്യാപകന്‍ ജോളി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോഓഡിനേറ്റര്‍ എസ് കെ അരുണ്‍ സ്വാഗതവും അഷിന്‍ ലാല്‍ നന്ദിയും പറഞ്ഞു. മണ്ഡലത്തിലെ 16 സ്‌കൂളുകളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *