ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം.4 ദിവസം നീണ്ടു നിന്ന യാത്ര ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയി. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ പ്രധാന നേതാക്കൾ അണിചേരും.
മഹാരാഷ്ട്ര കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര.
1300 കിലോമീറ്റർ പിന്നിട്ടാണ് യാത്ര പട്നയിൽ എത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെ ഗാന്ധി മൈതാനത്ത് നിന്നും അംബേദ്കർ പാർക്കിലേക്ക് പദയാത്ര ആരംഭിക്കും. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യാത്രയിൽ പങ്കെടുക്കും.
ബിഹാറിലെ വോട്ടർ അധികാർ യാത്ര വൻവിജയം എന്നാണ് വിലയിരുത്തൽ. വോട്ടു കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ കടുപ്പിക്കാൻ ആണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം.
