തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം സജീവം. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചിരുന്നു. ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പാണ്. നാട്ടിക എംഎൽഎ സി സി മുകുന്ദന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ശമ്പളം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്. ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പുണ്ട്. കാലാനുസൃതമായ വേതനപരിഷ്കരണം വേണമെന്നതിലാണ് യോജിപ്പ്. ഒടുവിൽ 2018-ലാണ് സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയത്. മന്ത്രിമാർക്ക് അലവൻസ് അടക്കം 97,000 രൂപയാണ് ശമ്പളം. എംഎൽഎമാർക്ക് അലവൻസ് ഉൾപ്പെടെ 70,000 രൂപ ലഭിക്കുന്നു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
