മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ 74ാം ജന്മദിനമാണിന്ന്.  പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ്. ഭാവാത്മകമായ അഭിനയാവിഷ്കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സർഗ്ഗപ്രതിഭയാണ് അദ്ദേഹം എന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. ഭാവാത്മകമായ അഭിനയാവിഷ്കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സർഗ്ഗപ്രതിഭയാണ് അദ്ദേഹം. വൈവിധ്യമാർന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

അതേസമയം എല്ലാവരോടും നന്ദി അറിയിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. കടലിന്റെ തീരത്ത് തന്റെ ലാൻഡ് ക്രൂയിസറിൽ ചാരി നിൽക്കുന്ന ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

എല്ലാവരോടും നന്ദിയും സ്നേഹവും, ദൈവത്തോടും, എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിട്ടുള്ളത്. ആവേശത്തോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‌ കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *