അധിക്ഷേപ പരാമര്‍ശവുമായി ഇ കെ വിഭാഗം സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയായിരുന്നു വിവാദ പരാമര്‍ശം. പലര്‍ക്കും ഭാര്യക്ക് പുറമെ വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്ന് അദ്ദേഹം അധിക്ഷേപിച്ചു. ഇത്തരക്കാരാണ് ബഹു ഭാര്യാത്വം എതിര്‍ക്കുന്നതെന്നും ബഹാവുദ്ദീന്‍ നദ്‌വി പറഞ്ഞു.

വൈഫ് ഇന്‍ ചാര്‍ജ് പേര് പുറത്ത് പറയില്ലെന്ന് മാത്രം. വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഇല്ലാത്തവർ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാകില്ല. മന്ത്രിമാർ, ജനപ്രതിനിധികൾ, കേന്ദ്ര മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം ഇതുണ്ടാകും. ഇവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം അധിക്ഷേപിച്ചു. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വി സിയാണ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി.

Leave a Reply

Your email address will not be published. Required fields are marked *