രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പങ്കെടുക്കാമെന്ന് അടൂര്‍ പ്രകാശ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പാര്‍ട്ടി എടുക്കും. നേരത്തെ പാര്‍ട്ടി തീരുമാനമെടുത്തതാണെന്നും അങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത് എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

നിയമസഭയില്‍ വരുന്നത് രാഹുലിന്റെ അവകാശമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് രാഹുല്‍. രാഹുല്‍ സഭയില്‍ വരുന്നതില്‍ തെറ്റില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നിയമസഭയില്‍ രാഹുലിനെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധം വന്നാല്‍ സംരക്ഷിക്കേണ്ടത് സ്പീക്കറുടെ ചുമതലയാണെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

നിയമസഭാ സമ്മേളത്തിൽ പങ്കെടുക്കുന്നതിൽ രാഹുലിന് തീരുമാനിക്കാമെന്ന് സണ്ണി ജോസഫും പറഞ്ഞിരുന്നു. നിയമസഭയിൽ വരുന്നതിൽ തടസങ്ങളില്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധം ഉണ്ടായാൽ കോൺഗ്രസ് സംരക്ഷണം നൽകുമോയെന്ന ചോദ്യത്തിന് സ്പീക്കറാണ് സംരക്ഷണം നൽകേണ്ടതെന്നായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *