കൊല്ലം: ഓച്ചിറയിൽ ഗർഭിണിയായ യുവതിക്ക് സ്ത്രീധനത്തിന്റെ പേരിൽ ക്രൂര മർദനം. അഴീക്കൽ സ്വദേശി അക്ഷയക്കാണ് മർദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭം അലസിപ്പിക്കാനായി ഭർത്താവ് അടിവയറ്റിൽ ചവിട്ടിയതായി യുവതി പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എട്ട് മാസം മുമ്പായിരുന്നു വിവാഹം. സിആർപിഎഫ് ജവാനാണ് അക്ഷയയുടെ ഭർത്താവ്. 28 പവൻ സ്വർണവും 11 ലക്ഷം രൂപയുമാണ് സ്ത്രീധനമായി നൽകിയത്. ഇത് കുറഞ്ഞു പോയെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ മാനസിക, ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കിയതായി യുവതി പറഞ്ഞു.

ഗർഭിണിയായതോടെ ഉപദ്രവം കൂടി. ഭർതൃമാതാവും ഭർതൃപിതാവും ചേർന്ന് നിരവധി കള്ളങ്ങൾ ഭർത്താവിന് പറഞ്ഞു കൊടുക്കും. ഇത് കേട്ട് ഭർത്താവ് തന്നെ മർദിക്കും. ഗർഭം അലസിപ്പിക്കാൻ വയറ്റിൽ ചവിട്ടാൻ നിർദേശിച്ചത് ഭർതൃമാതാവാണെന്നും അക്ഷയ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *