ഫറോക്ക്: വ്യാജ പോലീസ് ചമഞ്ഞ് പണം തട്ടിയെടുത്ത കാസർകോട് സ്വദേശി ഫറോക്ക് പോലീസിന്റെ പിടിയിൽ. കാസർകോട് സ്വദേശി തളങ്ങര കുന്നിൽ മുഹമ്മദ് മുസ്തഫയെ ആണ് ഫറോക്ക് പോലീസും എസിപി സ്ക്വഡും ചേർന്ന് പിടികൂടിയത്.

വിജിലൻസ് ഉദ്യോഗസ്ഥൻ, പോലീസ് ഉദ്യോഗസ്ഥൻ, ക്രൈം ബ്രാഞ്ച് സിഐ എന്നിങ്ങനെ തെറ്റിദ്ധരിപ്പിച്ചിട്ടാണ് ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുന്നത്.

ഇയാൾക്കെതിരെ കർണാടക, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, മാവൂർ, മുക്കം പന്തീരാങ്കാവ്, മലപ്പുറം, തിരൂർ സ്റ്റേഷനുകളിലും നിരവധി കേസുകൾ ഉണ്ട്.
ഫറോക്ക് ചുങ്കം സ്വദേശിനിയുടെ പരാതിയിലാണ് ഫറോക്ക് പോലീസ് കേസടുത്തത്.

തയ്യൽ മെഷീൻ നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും 5000 രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

പന്തീരങ്കാവ് സിഐ ചമഞ്ഞ് പന്തീരങ്കാവിൽ തേങ്ങ വില്പനക്കാരനിൽ നിന്നും 10,000 രൂപ തട്ടിയെടുത്ത പരാതിയിലും പന്തിരങ്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *