തിരുവനന്തപുരം: ഗവർണറുടെ നേതൃത്വത്തിൽ സർവകലാശാലകൾക്കും സർക്കാരിനുമെതിരെ നടത്തുന്ന കേസുകൾക്ക് ചെലവാകുന്ന തുക സർവകലാശാലകൾ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ.
കേസുകൾക്ക് ചെലവായ വക്കീൽ ഫീസ് നൽകണമെന്നാവശ്യപ്പെട്ട് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് രാജ്ഭവൻ കത്ത് അയച്ചു.
വി സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകൾക്കാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് സർവകലാശാലകളും ചേർന്ന് 11 ലക്ഷം രൂപ നൽകണം എന്നാണ് രാജ്ഭവനിൽ നിന്നുള്ള കത്തിൽ പറയുന്നത്.
സർവകലാശാലകൾക്ക് നേരെ ആസൂത്രിത നീക്കവുമായി മുന്നോട്ട് പോകുകയാണ് ഗവർണർ.
