കൊച്ചി: റിനി ആൻ ജോർജിന്റെ പരാതിയിൽ സൈബർ ആക്രമണം നടത്തിയതിന് രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് സൈബര്‍ ആക്രമണത്തില്‍ കേസെടുത്തിരിക്കുന്നത്. 

 ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് നടി നേരിട്ടത്.

നടിയുടെ പ്രതികരണത്തിന് പിന്നാലെ വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ നിന്നും യൂട്യൂബ് ചാനലുകളിൽ നിന്നും വൻ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. സൈബർ ആക്രമണങ്ങളിലും അപകീർത്തികരമായ പരാമർശങ്ങളിലും നടപടി എടുക്കണമെന്നാണ് നടി പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *