തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ചേരും. എസ് ഐ ആറിൽ ശക്തമായ എതിർപ്പ് എൽഡിഎഫും യുഡിഎഫും നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രക്രിയയിൽ നിന്ന് മാറി നിൽക്കില്ലെന്ന് സിപിഐ (എം) വ്യക്തമാക്കിയിട്ടുണ്ട്. കുറ്റമറ്റ വോട്ടർപട്ടിക ഉറപ്പാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താനാണ് കീഴ് ഘടകങ്ങൾക്ക് ഉള്ള പാർട്ടി നിർദ്ദേശം. കോൺഗ്രസും യോഗത്തിൽ എതിർപ്പ് അറിയിക്കും.
ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണ പിന്തുണ നൽകും. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം എസ് ഐ ആർ നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം.
