കുന്നമംഗലം: സരിലയ മ്യൂസിക്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രമുഖ ഫുട്ബോൾ താരമായിരുന്ന ചന്ദ്രൻ (ചാർളി) അനുസ്മരണം സംഘടിപ്പിച്ചു.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ബി എസ് ജിജിൻ അധ്യക്ഷനായി. അതുൽ രാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചന്ദ്രനൊപ്പം ഗ്രൗണ്ടിൽ പന്ത് തട്ടിയ കൃഷ്ണൻ കൂർക്ക പറമ്പത്ത്, മനോജ് വടക്കം വീട്ടിൽ, പഴയകാല ഫുട്ബോൾ കളിക്കാരായിരുന്ന ബി കെ പ്രശാന്ത്, യുസി വിജേഷ്, വിഎസ് ശ്രീജിത്ത് എന്നിവർ അനുശോചനം രേഖപ്പെടുത്തി. വാർഡ് മെമ്പർ യു സി പ്രീതി, മുൻ വാർഡ് മെമ്പർ എം എം സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കെ ടി നിതിൻ സ്വാഗതവും അനീഷ് കാവുങ്ങൽ നന്ദിയും രേഖപ്പെടുത്തി.
