കുന്ദമംഗലം: സ്കൂൾ കായികമേളയുടെ ഭാഗമായി വടകര മേപ്പയിൽ ഐപിഎം അക്കാദമിയിൽ നടന്ന കോഴിക്കോട് റവന്യൂ ജില്ല, അണ്ടർ 19 സീനിയർ വോളിബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ കുന്ദമംഗലം ഉപജില്ല ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ വടകര സബ് ജില്ലയെയും ആൺകുട്ടികളുടെ വിഭാഗത്തിൽ ബാലുശ്ശേരി സബ് ജില്ലയെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടീമുകൾ ഫൈനലിൽ വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *