ന്യൂ ഡെൽഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ സ്ഥിരം വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. നിയമന പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി.

സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമനത്തിനായി സുധാന്‍ഷു ധുലിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പര്‍ദേവാല അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നതിനെ ചോദ്യം ചെയ്തായിരുന്നു ഗവര്‍ണറുടെ ഹര്‍ജി.

Leave a Reply

Your email address will not be published. Required fields are marked *