ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയേയും കോഴിക്കോട് സഹകരണ ആശുപത്രിയേയും അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് .ദേശീയ കോ ഓപ്പറേറ്റീവ് കോൺഗ്രസിലാണ് അമിത് ഷായുടെ പ്രശംസ .സഹകരണം സംസ്ഥാന വിഷയമോ കേന്ദ്ര വിഷയമോ എന്ന തര്‍ക്കത്തിനില്ലെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളെ സഹായിക്കുകയാണ് സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യം. സംസ്ഥാനാന്തര സഹകരണങ്ങളെ നിയമം കൊണ്ടുവന്ന് നിയന്ത്രിക്കും. പ്രാഥമിക കാര്‍ഷികസംഘങ്ങള്‍ക്ക് ദേശീയനയം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മികച്ച സഹകരണ സംഘങ്ങളെ പരാമർശിക്കുന്നവേളയിലാണ് അമിത് ഷാ ഊരാളുങ്കൽ സൊസൈറ്റി, കോഴിക്കോട് ജില്ലാ ആശുപത്രി എന്നിവയെ പ്രശംസിച്ചത്.
“സഹകരണ മേഖല രാജ്യത്തിന്റെ വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇനി നമുക്ക് പുതുതായി ചിന്തിച്ച് തുടങ്ങാം. സഹകരണമേഖലയുടെ വ്യാപ്തി വർധിപ്പിക്കാം. മേഖലയെ സുതാര്യമാക്കുകയാണ് സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യo . ആദ്യത്തെ സഹകരണ വകുപ്പ് മന്ത്രിയായി തന്നെ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്. ഇത്തരമൊരു അവസരം തന്നതിൽ പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു.
