സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്നും വൻ കുറവ്. ഇന്നലത്തെ വിലയില്‍ നിന്നും 680 രൂപയുടെ കുറവാണുണ്ടായത്. സ്വര്‍ണ്ണത്തിൻ്റെ ഇന്നത്തെ വില 1 പവന് 83,920 രൂപയാണ്. ഇതോടുകൂടി 1 ഗ്രാമിന് 10,490 രൂപയായി. ഇന്നലെയുള്ള ഒരു പവൻ്റെ വില 84,600 രൂപയായിരുന്നു. ഗ്രാമിന് 10,575 രൂപയായിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ 23 -ാം തീയതിയുള്ള വിലയായിരുന്നു. 84,840 രൂപയായിരുന്നു. അതില്‍ നിന്നാണ് ഇന്നലെയും ഇന്നുമായി വില വീണ്ടും കുറഞ്ഞത്.
ഇന്നത്തെ വിലയിലെ ഇടിവോടുകൂടി വലിയ ആശ്വാസമാണ് ആഭരണപ്രേമികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജ്വല്ലറിയില്‍ നിന്ന് ആഭരണം വാങ്ങുമ്പോള്‍ നികുതിയുള്‍പ്പെടെ പവന് 90,000 രൂപയാകും.
