തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞ സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില വീണ്ടും 84,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 84,240 രൂപയാണ്.

ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ പണിക്കൂലി അടക്കമുള്ളവ ഉൾപെടുത്തി 90,000ത്തിലേറെ രൂപയാകും.

ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാമിന് 10,530 രൂപയായി. ഇന്നലെ പവന് 680 രൂപ കുറഞ്ഞ് പവന് 83,920 രൂപയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *