മാവൂർ ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഭരണാനുമതി ലഭ്യമാക്കിയ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവ്വഹിച്ചു. എരഞ്ഞിത്താഴം സ്കൂൾ റോഡ്, വലവീട്ടിൽ കുന്നത്തടായി റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കമായത്. ഈ റോഡുകൾക്ക് ഓരോന്നിനും 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ, ബ്ലോക്ക് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.പി മോഹൻദാസ്, പുലപ്പാടി ഉമ്മർ, സുരേഷ് പുതുക്കുടി, പി ശങ്കരനാരായണൻ, കെ.സി വിനോദ് കുമാർ, കെ.സി രഞ്ജിത്ത്, കാമ്പുറത്ത് മുഹമ്മദ്, കെ ശ്രീനിവാസൻ, പി ചന്ദ്രിക, കെ വിനോദ് എന്നിവർ സംസാരിച്ചു.
