റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിച്ച സ്വർണവിലയിൽ മാറ്റമില്ലാതെ ഇന്ന് വിപണി ശാന്തമായി. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് ₹10,585 രൂപയും ഒരു പവന് ₹84,680 രൂപയുമാണ് വില. ഈ മാസം ആദ്യം ₹77,640 ആയിരുന്ന സ്വർണവില, സെപ്റ്റംബർ 9-ന് ₹80,000 പിന്നിട്ടിരുന്നു. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ₹84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ട്രംപിന്റെ ഇറക്കുമതി തീരുവയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർ‌ച്ചയുമാണ് ഈ വിലവർദ്ധനവിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണവില ഒരു ലക്ഷം കടക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *