ദ്വാരപാലക പീഠവിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയെന്നും, സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി പറഞ്ഞത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
