കേരളത്തിലെ സാമ്പത്തിക രംഗം കഴിഞ്ഞ 9 കൊല്ലമായി തകർന്നു കിടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ നിയമസഭ സമ്മേളനത്തിൽ വിലക്കയറ്റം ചർച്ച ചെയ്തില്ല. കേരളത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റം. പ്രതിപക്ഷം അവരുടെ കടമ നിർവഹിച്ചില്ല. തൊഴിൽ രംഗം പോലും ഈ സർക്കാർ സൃഷ്ടിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷം പിണറായി സർക്കാർ കേരളത്തിന്റെ കടം വർദ്ധിപ്പിച്ചു. പണം വാങ്ങി ജനങ്ങളുടെ തലയിൽ വയ്ക്കുകയാണ് ചെയ്തത്. അതിനു മുൻപുള്ള യുഡിഎഫ് ർക്കാരും ഇങ്ങനെ തന്നെയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ശബരിമല സ്വർണ്ണ പാളി വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.

എസ്ഐആർ ജനാതിപത്യ സംവിധാനത്തിൽ ഏറ്റവും വേണ്ടപ്പെട്ടത്. ഈ വരുന്ന എസ്ഐആർ ഏറ്റവും നിർണായകമാണ്. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്ക്കരണം അനിവാര്യം. കള്ള വോട്ടുകൾ ഒഴിവാക്കലാണ് എസ്ഐആർൻ്റെ ഉദ്ദേശം. പട്ടികയിൽ നിന്ന് പുറത്താക്കിയത്തിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ ​ഗാന്ധിക്കെതിരെ കൊലവിളി പ്രസം​ഗം നടത്തിയ ബിജെപി വക്താവ് പ്രിൻ്റു മഹാദേവനെ തള്ളി രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എയിംസ് വരണം.താൻ ആഗ്രഹിക്കുന്നു തിരുവനന്തപുരത്ത് വേണം എന്ന്. സുരേഷ് ഗോപിയും ആഗ്രഹിക്കുന്നു. പി ടി ഉഷ കോഴിക്കോട് ആഗ്രഹിക്കുന്നു. കേരളത്തിൽ ഉടൻ എയിംസ് വേണം എന്നാണ് ബിജെപിയുടെ ആഗ്രഹം. സുരേഷ് ഗോപി ആഗ്രഹം പറഞ്ഞു. അതിൽ ഒരു പ്രശ്നവും ഇല്ല. അഭിപ്രായ വ്യത്യാസമില്ല. ആഗ്രഹം ആണ് പറയുന്നത്. സുരേഷ് ഗോപി വാശി പിടിക്കുന്നതല്ല.പാർട്ടിക്കുള്ളിൽ ഒരു തർക്കവുമില്ല എന്ന് രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.

ശബരിമലയിൽ നടത്തിയ അഴിമതിയുടെ വിവരങ്ങൾ പുറത്തുവരികയാണ്. സര്ക്കാർ ഗൗരവമായ അന്വേഷണം നടത്തണം. ജനങ്ങൾ എല്ലാം കാണുന്നുണ്ട് , സിപിഐഎമ്മിന് ശക്തമായ മറുപടി നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ പുതിയ പി ആർ ടീമിനെ ഏർപ്പെടുത്തി എന്നത്തിൽ പാർട്ടിയെ താറടിക്കാൻ ശ്രമിച്ചാൽ നടക്കില്ല. കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *