വയനാടിനുള്ള കേന്ദ്രത്തിൻ്റെ ധനസഹായം പര്യാപ്തമല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൂടുതൽ പണമാണ് ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർഹമായ തുക കിട്ടാതിരിക്കുന്നത് വലിയ പ്രശ്നം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. താമസിച്ചാണ് പണം നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ കൊടുക്കുന്നതിനൊന്നും എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള എം പിമാർ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രമിക്കണമെന്നും അദ്ദേഹം കട്ടിച്ചേർത്തു. കൂടതെ ജിഎസ്‌ടി തട്ടിക്കുന്ന ആയിരത്തിലധികം സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. ശക്തമായ നടപടികൾ സ്വീകരിച്ച സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
കേസുകളെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പ് രാജ്യത്താകെ നടക്കുന്നുണ്ടെന്നും, സംസ്ഥാന സർക്കാർ നന്നായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി മുന്നോട്ടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
