വന്യജീവി വാരാഘോഷത്തിന് തുടക്കം
കോഴിക്കോട്: വനംവകുപ്പ് ജനങ്ങളിലേക്ക് ഇറങ്ങിവരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്ത് വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി – പരിസ്ഥിതി സംരക്ഷണം വിദ്യാർത്ഥികളിൽ നിന്ന് ആരംഭിക്കണം. വിദ്യാവനം, നഗരവനം പദ്ധതികൾ നടപ്പിലാക്കി. കേരളത്തിൽ ഇന്നുമുതൽ ഒരാഴ്ചക്കാലം വന്യജീവി വാരാഘോഷം നടത്തുകയാണ് . വന്യജീവികളുടെ അതിക്രമം മൂലം ജനങ്ങൾക്കുണ്ടാകുന്ന നഷ്ടവും മരണവുമാണ് ഇന്നത്തെ പ്രശ്നം. ആ സാഹചര്യത്തിൽ വന്യജീവി വാരാഘോഷം പ്രസക്തമാണോ എന്നൊരു ചോദ്യം ഉയരുന്നുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.
മന്ത്രിസഭയുടെ അവസാന വർഷത്തിലെങ്കിലും ജനങ്ങളുമായി ബന്ധപ്പെട്ട ഒരു പരിപാടി നടത്തണമെന്നാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി പറഞ്ഞു. ഓഫീസുകളിൽ നിന്നും ജനങ്ങളിലേക്കുള്ള മാറ്റം യാഥാർത്ഥ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പരിപാടി. വന്യജീവികളെയും വനത്തെയും സംരക്ഷിക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിനുള്ള ഉത്തരം ഇതാണ് മാനവരാശിയുടെ നിലനിൽപ്പ് നമ്മൾ ആഗ്രഹിക്കുന്നുണ്ട്. ഭൂമി മനുഷ്യൻ്റേതാണ് എന്ന സങ്കുചിത ചിന്തയാണ് ഇതിനുപിന്നിലെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ഘട്ടത്തിലും ഉദ്യോഗസ്ഥർ ഒപ്പം നിന്നുവെന്ന് മന്ത്രി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി പ്രശംസിച്ചു. കാലാവസ്ഥ മാറ്റങ്ങൾ ജനങ്ങളെ പോലെ തന്നെ വന്യജീവികളെയും ബാധിക്കുന്നു. കർമനിരത സേനയായി വനം വകുപ്പിനെ മാറ്റി. സംസ്ഥാനം ഉണ്ടാകുന്ന വന നിയമങ്ങൾ അനുസരിക്കേണ്ട എന്ന തോന്നൽ ചിലർക്ക് ഉണ്ട്, അത് മാറ്റണം. ചന്ദന മരങ്ങൾ നടാനും വിൽക്കാനും ഉള്ള അവകാശം കർഷകർക്ക് ലഭിക്കുകയാണ്. സമഗ്രമായ നിയമനിർമാണം നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
