കനയ്യ കുമാറും ഗുജറാത്ത് എം എല്‍ എ ജിഗ്‌നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും. എഐസിസി ആസ്ഥാനത്ത് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കനയ്യക്കൊപ്പം ഗുജറാത്ത്‌ എംഎൽഎ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വമെടുക്കും. രാഹുൽ ഗാന്ധിയാകും ഇരുവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക.പാര്‍ട്ടിവിടുന്നതില്‍ നിന്ന് കനയ്യകുമാറിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാന നിമിഷവും സി പി ഐ നടത്തുന്നുണ്ട്.

അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ജിഗ്‌നേഷ് മേവാനിക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇരുനേതാക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷവും പ്രതികരണത്തിന് കനയ്യകുമാര്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *