ബെംഗളൂരു നഗരത്തിൽ നടത്തിയ വൻ റെയ്ഡിൽ, 23 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി സുഡാൻ സ്വദേശിനി ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാസലഹരി ഗുളികകൾ (എംഡിഎംഎ), ഹഷീഷ് ഓയിൽ, ഹൈഡ്രോ കഞ്ചാവ് എന്നിവയുൾപ്പെടെ 15 കിലോ ലഹരിവസ്തുക്കളാണ് മൂന്ന് കേസുകളിലായി പിടികൂടിയത്.
രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളെ തുടർന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ആണ് റെയ്ഡുകൾ ഏകോപിപ്പിച്ചത്. പിടികൂടിയ ലഹരിവസ്തുക്കളിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.
കെ ജി നഗറിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ ലഭിച്ച ഒരു പാഴ്സലിനെ പിന്തുടർന്നുള്ള പരിശോധനയാണ് പ്രധാന കേസിനാധാരം. ഇതിൽ ഉൾപ്പെട്ട ഹൈഡ്രോ കഞ്ചാവ് തായ്‌ലൻഡിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കണ്ടെത്തി.
