ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെൻസർ ബോർഡിൻറെ കടും വെട്ട്. സിനിമയിലെ ബീഫ് ബിരിയാണി രംഗം ഒഴിവാക്കണമെന്നാണ് സിബിഎഫ്‌സിയുടെ നിർദേശം.

ധ്വജ പ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം, രാഖി തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കണമെന്നാണ് സിബിഎഫ്സി ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയിലെ ഒരു രംഗത്തില്‍ നായിക പര്‍ദ ധരിക്കുന്ന രംഗവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രംഗങ്ങളടക്കം ഏകദേശം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്നാണ് സിബിഎഫ്‌സി അറിയിച്ചിട്ടുള്ളത്.

ഈ രംഗങ്ങൾ മാറ്റിയാൽ മാത്രമേ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് എങ്കിലും നൽകുകയുള്ളൂ എന്നതാണ് സിബിഎഫ്‌സിയുടെ നിലപാട്.

അതേസമയം സിനിമയുടെ സെൻസറിങിൽ സെൻസർ ബോർഡിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങളാണ് സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നും ഒരു മതത്തിനെയോ രാഷ്ട്രീയപാര്‍ട്ടികളെയോ സിനിമയിൽ അപമാനിച്ചിട്ടില്ലെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയില്‍ പറയുന്നുണ്ട്. അതേസമയം, സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *