വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടി കൃഷ്ണപ്രഭ. തൻ്റെ അഭിമുഖം പൂർണമായും കാണാതെയാണ് ആളുകൾ ഈ കോലാഹലം ഉണ്ടാക്കുന്നത്. തൻ്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ ക്ലിപ്പുകൾ ചിലർ കീറിമുറിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കൃഷ്ണപ്രഭ പറഞ്ഞു. ചിലർ റീച്ചിന് വേണ്ടി വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. എങ്കിലും, താൻ പറഞ്ഞ കാര്യത്തിൽ തെറ്റില്ലെന്ന് കൃഷ്ണപ്രഭ വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
“ഞാൻ ശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ആരും വെറുതെ ഇരിക്കരുത്, എപ്പോഴും സജീവമായിരിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഓവർ അഡിക്ഷൻ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ച് വലുതാക്കരുത്,” നടി പറഞ്ഞു.
ഡിപ്രഷൻ, ഓവർ തിങ്കിങ്, മൂഡ് സ്വിങ്സ് എന്നീ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയുള്ളൂ എന്നും, താൻ പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു. പരാമർശത്തെ വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.
